അബുദാബി വിമാനത്താവളത്തിൽ എത്തുന്നവർക്ക് പുതിയ പ്രോട്ടോക്കോൾ

പുതിയ നടപടി ക്രമങ്ങൾ ഇന്ന്  മുതൽ പ്രാബല്യത്തിൽ വന്നു

വിദേശത്ത് നിന്ന് അബുദാബി വിമാനത്താവളത്തിൽ എത്തുന്ന പൗരന്മാർക്കും അബുദാബി നിവാസികൾക്കുമുള്ള  യാത്രാ നടപടിക്രമങ്ങൾ അബുദാബി അപ്‌ഡേറ്റുചെയ്‌തു.
പുതിയ നടപടി ക്രമങ്ങൾ ഇന്ന്  മുതൽ പ്രാബല്യത്തിൽ വന്നതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. ഇതനുസരിച്ചു ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് അബുദാബിയിൽഎത്തുന്ന യാത്രക്കാർ ക്വാറന്റൈൻ ഒഴിവാക്കുന്നതിന് അബുദാബിയിൽഎത്തുമ്പോൾ ഒരു പി സി ആർ പരിശോധന കൂടി നടത്തണം. 
ഗ്രീൻ ലിസ്റ്റിൽ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് എത്തുന്ന  യാത്രക്കാർ പിസിആർ പരിശോധ നടത്തുകയും ഏഴ് ദിവസം ക്വാറന്റൈനിൽ പോവുകയും വേണം. ആറാം ദിവസം വീണ്ടും പി സി ആർ പരിശോധന നടത്തണം. 
ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുക്കാതെ വരുന്ന യാത്രക്കാർ അബുദാബിയിൽ എത്തുമ്പോൾ പി സി ആർ പരിശോധന നടത്തണം. കൂടാതെ ആറാം ദിവസവും പന്ത്രണ്ടാം ദിവസവും പി സി ആർ പരിശോധന നടത്തണം. പ്രതിരോധ കുത്തിവയ്പ് നടത്തിയ യുഎഇ പൗരന്മാർക്കും കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് ലഭിച്ച താമസക്കാർക്കും പ്രോട്ടോക്കോൾ ബാധകമാണ്. മാത്രമല്ല 
അൽഹോസ്ൻ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കണമെന്നാണ് നിർദ്ദേശം. 
 

More from UAE