പ്രധാന റോഡിലെ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കുമെന്നും ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകളിൽ 120 കിലോമീറ്റർ വേഗത ബാധകമാണെന്നും അബുദാബി പോലീസ്
അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ ഏപ്രിൽ മുതൽ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ. പ്രധാന റോഡിലെ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കുമെന്നും ഇടതുവശത്ത് നിന്ന് ഒന്നും രണ്ടും പാതകളിൽ 120 കിലോമീറ്റർ വേഗത ബാധകമാണെന്നും അബുദാബി പോലീസ് അറിയിച്ചു. നിയമം പാലിക്കാത്തവർക്ക് ഏപ്രിൽ 1 മുതൽ മുന്നറിയിപ്പ് നൽകും . മെയ് 1 മുതൽ ഈ നിയമം ലംഘിച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
ഇടതുവശത്ത് നിന്ന് ആദ്യത്തെ രണ്ട് ലൈനുകളിലാണ് ശരാശരി വേഗത 120 കിലോമീറ്ററാക്കിയത്.
ഹെവി വാഹനങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വലതുവശത്തെ ലൈനിലും വലതുവശത്തെ രണ്ടാമത്തെ ലൈനിലും നിയമം ബാധകമല്ല. ഡ്രൈവർമാർ നിർബന്ധമായും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ, മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈതൗൺ അൽ മുഹൈരി അറിയിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് മിനിമം വേഗത നടപ്പിലാക്കുന്നത് എന്നും വേഗത കുറഞ്ഞ വാഹനങ്ങളെ ഉചിതമായ പാതകൾ ഉപയോഗിക്കാൻ ഇത് പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.