2024-ൽ വേനൽക്കാലത്തും ശീതകാലത്തും13 ദശലക്ഷം പൂക്കൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രകൃതി സൗന്ദര്യവത്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നീക്കം
അബുദാബി സിറ്റി കൂടുതൽ സുന്ദരമാകുന്നു. അബുദാബി സിറ്റിയുടെയും അതിൻ്റെ പ്രാന്തപ്രദേശങ്ങളുടെയും സൗന്ദര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേനൽക്കാലത്ത് 6 മില്യൺ പൂക്കൾ നട്ടുപിടിപ്പിച്ചു. 2024-ൽ വേനൽക്കാലത്തും ശീതകാലത്തും13 ദശലക്ഷം പൂക്കൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രകൃതി സൗന്ദര്യവത്കരണ പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നീക്കം.
സിറ്റിയിലെ അടിസ്ഥാന സൗകര്യങ്ങൾ, പൊതു സൗകര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അബുദാബിയുടെയും അതിൻ്റെ പ്രാന്തപ്രദേശങ്ങളുടെയും ആകർഷണം വർദ്ധിപ്പിക്കുന്നതിനും ജീവിതശൈലിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനും താമസക്കാരെയും സന്ദർശകരെയും സന്തോഷിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യുഎഇ പരിസ്ഥിതിക്ക് അനുയോജ്യമായ പൂക്കൾ തിരഞ്ഞെടുത്തും പ്രകൃതിദത്തമായ സൗന്ദര്യവൽക്കരണ ലാൻഡ്സ്കേപ്പിംഗ് പദ്ധതികൾ നടപ്പിലാക്കുകയാണ് അബുദാബി മുനിസിപ്പാലിറ്റി .