അബുദാബിയിൽ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കാൻ വർക്ക് ആക്സിലറേറ്റർ പദ്ധതി

file photo

അബുദാബി ട്രാഫിക് സേഫ്റ്റി ടെക്‌നിക്കൽ കമ്മിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട്  ഗൈഡഡുമായി ചേർന്നാണ് പ്ലാൻ ആരംഭിച്ചത്.    റോഡ് സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് പുതിയ പ്ലാനിന്റെ ലക്ഷ്യം.

 അബുദാബി എമിറേറ്റിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വർക്ക് ആക്സിലറേറ്റർ പ്ലാന് തുടക്കം കുറിച്ചു.  അബുദാബി ട്രാഫിക് സേഫ്റ്റി ടെക്‌നിക്കൽ കമ്മിറ്റി, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട്  ഗൈഡഡുമായി ചേർന്നാണ് പ്ലാൻ ആരംഭിച്ചത്.  റോഡ് സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.  ദ്രുതവും ഫലപ്രദവുമായ പരിഹാരങ്ങളിലൂടെ ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്നതും പദ്ധതി ലക്‌ഷ്യം വയ്ക്കുന്നു. അബുദാബി മൊബിലിറ്റി, അബുദാബി പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയും  ഈ സംരംഭത്തിൽ സഹകരിക്കുന്നുണ്ട്. അപകട വിശകലനം, കാൽനടയാത്രക്കാരുടെ  സുരക്ഷ, ഡ്രൈവർമാരുടെ  പെരുമാറ്റം തുടങ്ങിയ പ്രധാന മേഖലകളിൽ  പദ്ധതി  ശ്രദ്ധ കേന്ദ്രീകരിക്കും. സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ പരിപാടികളും ബോധവത്കരണ കാമ്പെയ്‌നുകളും മെച്ചപ്പെടുത്താനും സമിതി ലക്ഷ്യമിടുന്നു.

More from UAE