
അബുദാബിയിലെ മിന സായിദ് വാക്‌സിനേഷൻ സെന്റര് , അലൈൻ കൺവെൻഷൻ സെന്റര് എന്നിവിടങ്ങളിൽ ഫൈസീർ ബയോ എൻ ടെക് , സിനോഫാം വാക്‌സിനുകളാണ് വിദ്യാർത്ഥികൾക്ക് നൽകുക.
അബുദാബിയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി വാക്ക് ഇൻ വാക്‌സിനേഷൻ കേന്ദ്രങ്ങൾ. അബുദാബിയിലും അലൈനിലുമായാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങിയത്. സ്കൂളുകൾ തുറക്കുന്നതിനു മുമ്പായി വിദ്യാർത്ഥികളുടെ സുരക്ഷാ മുന്നിൽക്കണ്ടാണ് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങിയത്. അബുദാബിയിലെ മിന സായിദ് വാക്‌സിനേഷൻ സെന്റര് , അലൈൻ കൺവെൻഷൻ സെന്റര് എന്നിവിടങ്ങളിൽ ഫൈസീർ ബയോ എൻ ടെക് , സിനോഫാം വാക്‌സിനുകളാണ് വിദ്യാർത്ഥികൾക്ക് നൽകുക. ഒക്ടോബർ 31 വരെ രാവിലെ 8.00 മുതൽ വൈകീട്ട് 8.00 വരെ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കും. വാക്‌സിന്റെ ഒന്ന് രണ്ട് ഡോസുകളും ബൂസ്റ്റർ ഡോസുകളും ഇതേ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതെ സമയം 18 വയസിനു താഴെയുള്ള വിദ്യാർത്ഥികൾ രക്ഷിതാവിനൊപ്പമാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തേണ്ടത്.