അബുദാബിയിൽ സെപ്‌തംബർ 30 വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പിസിആർ പരിശോധന

അബുദാബിയിലെ എല്ലാ പൊതു സ്വകാര്യ ഹെൽത്ത് സെന്ററുകളിലും വിദ്യാർത്ഥികൾക്ക്  കോവിഡ് പരിശോധന സൗജന്യമായിരിക്കും

അബുദാബിയിൽ സെപ്‌തംബർ 30 വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പിസിആർ പരിശോധന ലഭ്യമാകുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. പുതിയ അധ്യയന വർഷം അബുദാബിയിലെ വിദ്യാർഥികൾക്ക്
നെഗറ്റീവ്  പി സി ആർ പരിശോധനാ ഫലം നിർബന്ധമാക്കിയതോടെയാണ് പരിശോധനകൾ സൗജന്യമാക്കിയത്.  അബുദാബിയിലെ എല്ലാ പൊതു സ്വകാര്യ ഹെൽത്ത് സെന്ററുകളിലും വിദ്യാർത്ഥികൾക്ക്  കോവിഡ് പരിശോധന സൗജന്യമായിരിക്കും . കൂടാതെ   ജി 42 ഹെൽത്ത് കെയർ സെന്ററുകളിലും അബുദാബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹ ഡ്രൈവ് ത്രൂ വഴിയും ഉമിനീർ പരിശോധനയും  നടത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. 

More from UAE