![](https://mmo.aiircdn.com/265/630769be90243.jpg)
സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ നിരോധിത മേഖലകളിൽ സഞ്ചരിക്കുകയോ ചെയ്യുന്നവർക്ക് 200 ദിർഹം മുതൽ 500 ദിർഹം വരെ പിഴ ചുമത്തും
അബുദാബിയിൽ സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ ഉപയോക്താക്കൾ നിയമങ്ങൾ ലംഘിച്ചാൽ കനത്ത പിഴ ഈടാക്കും.സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയോ നിരോധിത മേഖലകളിൽ സഞ്ചരിക്കുകയോ ചെയ്യുന്നവർക്ക് 200 ദിർഹം മുതൽ 500 ദിർഹം വരെ പിഴ ചുമത്തുമെന്നു അബുദാബി പോലീസിനൊപ്പം ചേർന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
അബുദാബി പരിസ്ഥിതി സൗഹൃദ ഗതാഗത ഓപ്ഷനുകളിലേക്ക് നീങ്ങുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും റൈഡർമാർക്കിടയിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം.