അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ

ട്രാന്‍സ്ജന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍, ഇന്റര്‍ സെക്‌സ്, LGBTQI ഇതൊക്കെ എന്താണെന്ന് എത്രപേർക്കറിയാം?

മാത്തുക്കുട്ടിക്ക് ആണിന്റെ രൂപമായിരുന്നു 
എന്നാൽ പെണ്ണിന്റെ സ്വഭാവമായിരുന്നു. 
അതുകൊണ്ടവൾക്ക് മേരിക്കുട്ടിയാവണമെന്ന ആഗ്രഹം വീട്ടിൽ തുറന്നുപറഞ്ഞു. 
അതുണ്ടാക്കിയ പ്രതിസന്ധികളാണ് ഞാൻ മേരിക്കുട്ടിയെന്ന സിനിമ.
വീട്ടിനുള്ളിൽ നിന്നു തുടങ്ങുന്നു അവളുടെ പ്രശ്നങ്ങൾ.

സമൂഹം മേരിക്കുട്ടിമാരെ ശിഖണ്ടിയെന്നും മൂന്നാം ലിംഗമെന്നും 
ഹിജടയെന്നും നപുംസകമെന്നുമൊക്കെ വിളിച്ചു കളിയാക്കി. 
അതിന്റെ കാരണം അവരെന്താണ് എന്നറിയാത്തത് കൊണ്ടായിരുന്നു.

ട്രാന്‍സ്ജന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍, ഇന്റര്‍ സെക്‌സ്,
LGBTQI ഇതൊക്കെ എന്താണെന്ന് എത്രപേർക്കറിയാം?

ഞാൻ മേരിക്കുട്ടിമാത്രമല്ല ഇന്ദ്രൻസിനു പുരസ്‌കാരം കിട്ടിയ 
ആളൊരുക്കവും ഇതേ വിഷയമാണ് പരാമർശിച്ചത്. 

ട്രാന്‍സ്ജന്‍ഡര്‍ ജീവിതങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സിനിമകൾ 
അതിൽ ഞാൻ മേരിക്കുട്ടി വാണിജ്യപരമായി വിജയിച്ചതാണ്.
അതിനർത്ഥം കൂടുതൽ ആളുകൾ കണ്ടുവെന്ന്.
അങ്ങനെയെങ്കിൽ ഇവരോട് നമ്മുടെ മനോഭാവം മാറേണ്ടതല്ലേ?
എന്നിട്ട് മാറിയോ?


സ്‌പെഷ്യൽ ന്യൂസ് 

അഭ്രപാളിക്ക് പിന്നിലെ മേരിക്കുട്ടിമാർ

More from UAE