“എന്നാൽ... ഹൂശ്... എന്നാൽ... അയ്യപ്പന് ഒന്നു കൽപ്പിക്കാനുണ്ട്.” (എന്തോ എന്ന് ജനം ചെവി കൂർപ്പിച്ചു.)
സ്‌പെഷ്യൽ ന്യൂസ്
അയ്യപ്പനും വാവരും നിയമസഭാതെരെഞ്ഞെടുപ്പും
(ജനം കണ്ണടച്ചു നിന്നു)
“എന്നാൽ... ഹൂശ്... എന്നാൽ... അയ്യപ്പന് ഒന്നു കൽപ്പിക്കാനുണ്ട്.”
(എന്തോ എന്ന് ജനം ചെവി കൂർപ്പിച്ചു.)
“ഇക്കുറി... ഹൂശ്... ഇക്കുറി... ഞാനല്ല... അയ്യപ്പനല്ല... വോട്ടിനു നിക്കണത്... ഹിയ്യാ!”
(പിന്നാരാ എന്നു ജനത്തിന്റെ മുഖഭാവം.)
“എന്റെ സേവകൻ... ഹൂശ്... വാവരാണു നിൽക്കണത്. മനസ്സിലായോ മക്കൾക്ക്? ഹിയ്യാ!”
(ഏതാണ്ടു മനസ്സിലായി എന്നു ജനത്തിന്റെ പോസ്.)
“വാവര്... ഹൂശ്... അന്യമതസ്ഥനല്ല... ഹൂശ്... ഞാനാണു വാവര്... ഹിയ്യാ!”
(പിടികിട്ടി വരുന്നുണ്ടെന്നു ജനത്തിന്റെ മുഖചലനം.)
“അതുകൊണ്ട്... ഹിയ്യാ... ശനിയാഴ്ചത്തെ ഓരോ വോട്ടുദക്ഷിണയും...
വാവരുടെ പെട്ടീല്... കേട്ടോ? ഹിയ്യാ!”