എമർജൻസി കോൾ സെന്ററിൽ 37000 ത്തിലധികം കോളുകൾ
ഈദ് അൽ അദാ അവധിക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളിൽ ഭൂരിഭാഗവും അമിത വേഗത, ലൈൻ അച്ചടക്കം ലംഘിക്കുക , നിശ്ചിത അകലം പാലിക്കാതിരിക്കുക എന്നിവ മൂലമാണെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.എമർജൻസി കോൾ സെന്ററിൽ 37000 ത്തിലധികം കോളുകളും 901 ലേക്ക് 5,500 ഓളം എമർജൻസി കോളുകളും ഒരേ സമയത്തു ലഭിച്ചെന്ന് പോലീസ് അറിയിച്ചു.
ഈദ് വേളയിൽ ദുബായിലെ തീരപ്രദേശത്തെയും ജലാശയങ്ങളെയും സംരക്ഷിക്കാൻ ദുബായ് പോർട്ട് പോലീസ് സ്റ്റേഷൻ സഹായിച്ചെന്നും ,അവധിക്കാലത്ത് കടലുമായി ബന്ധപ്പെട്ടു മറ്റ് സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് പോലീസ് അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കൽ, ആഴത്തിലുള്ള ജല സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി ഡൈവേഴ്സും പട്രോളിംഗും ഉൾപ്പെടെയുള്ള എല്ലാ തീരദേശ പ്രവർത്തനങ്ങളും മുഴുവൻ സമയവും പ്രവർത്തിച്ചെന്നും അധികൃതർ കൂട്ടിച്ചേർത്തു.