
മുന്നറിയിപ്പും ജാഗ്രത നിർദ്ദേശവും നല്കാൻ അബുദാബി പോലീസ് ആരംഭിച്ച അടിയന്തര നോട്ടിഫിക്കേഷൻ ഫീച്ചർ ഓൺ ചെയ്തിരിക്കണമെന്നു അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി
അസ്ഥിരമായ കാലാവസ്ഥ, ഗതാഗതക്കുരുക്ക് എന്നിവ സംബന്ധിച്ചു ഡ്രൈവർമാർക്ക് മുന്നറിയിപ്പും ജാഗ്രത നിർദ്ദേശവും നല്കാൻ അബുദാബി പോലീസ് ആരംഭിച്ച അടിയന്തര നോട്ടിഫിക്കേഷൻ ഫീച്ചർ ഓൺ ചെയ്തിരിക്കണമെന്നു അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. മൊബൈൽ ആപ്പിൽ നിന്നുള്ള അലേർട്ട് ഡ്രൈവർമാർക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മോശം കാലാവസ്ഥ സംബന്ധിച്ചു അലേർട്ട് ലഭിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് വേഗത നിയന്ത്രിക്കാനും കരുതലോടെ യാത്ര ചെയ്യാനും സാധിക്കും. അതിനാൽ മൊബൈൽ ആപ്പിലൂടെ ആരംഭിച്ചിരിക്കുന്ന അടിയന്തര അറിയിപ്പ് ഫീച്ചർ ഓണാക്കണമെന്നാണ് അബുദാബി പോലീസ് ശുപാർശ ചെയ്യുന്നത്.