എയർ പോർട്ട് നവീകരണ പദ്ധതിയിൽ 800-ലധികം ഉദ്യോഗസ്ഥർ പങ്കാളികളായി എന്ന് അബുദാബി എയർപോർട്ട് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഫ്രാങ്ക് മക്രോറി പറഞ്ഞു
അബുദാബിയിലെ അൽ ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് നവീകരണത്തിനു ശേഷം വീണ്ടും തുറന്നു . വർദ്ധിച്ച പ്രവർത്തന ആവശ്യകത നിറവേറ്റാൻ നവീകരണത്തോടെ എയർപോര്ടിനു സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അബുദാബി എയർപോർട്സും സംയുക്തമായി സഹരിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
മേഖലയിലെ ഏക എക്സിക്യൂട്ടീവ് എയർപോർട്ടിന്റെ സുരക്ഷ, നവീകരണം, സുസ്ഥിരത എന്നിവയിൽ നിക്ഷേപം നടത്താനുള്ള യുഎഇയിലെ ഞങ്ങളുടെ വ്യോമയാന പങ്കാളികളുടെ പ്രതിബദ്ധതയാണ് അൽ ബത്തീൻ എക്സിക്യൂട്ടീവ് എയർപോർട്ടിലെ നവീകരണ പദ്ധതിയെന്നു ജനറൽ സിവിൽ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
90 ദിവസത്തിനുള്ളിലാണ് 3.2 കിലോമീറ്റർ റൺവേ പുനർനിർമിക്കുകയും വീതി കൂട്ടുകയും ചെയ്തത്.
വലിയ വിമാനങ്ങളെ ഉൾക്കൊള്ളാനുള്ള എയർപോർട്ട് കപ്പാസിറ്റി വർധിപ്പിക്കുക, റൺവേയുടെ ലൈഫ് ടൈം വർദ്ധിപ്പിക്കുക, തുടങ്ങി നിരവധി നേട്ടങ്ങൾക്ക് നവീകരണം വഴിയൊരുക്കിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
എയർ പോർട്ട് നവീകരണ പദ്ധതിയിൽ 800-ലധികം ഉദ്യോഗസ്ഥർ പങ്കാളികളായി എന്ന് അബുദാബി എയർപോർട്ട് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ഫ്രാങ്ക് മക്രോറി പറഞ്ഞു.