15.53 മില്യൺ ഡോസ് വാക്സിനാണ് രാജ്യം നൽകിയത്
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ രാജ്യമായി യു എ ഇ. ബ്ലുംബർഗിന്റെ വാക്സിൻ ട്രാക്ടർ ഡാറ്റ അനുസരിച്ചു ഡിസംബറിൽ വാക്സിൻ ഡ്രൈവ് ആരംഭിച്ചത് മുതൽ ഇത് വരെ 15.53 മില്യൺ ഡോസ് വാക്സിനാണ് രാജ്യം നൽകിയത്. 100 പേർക്ക് 157.06 ഡോസാണ് വിതരണ നിരക്ക്. യുഎഇ ജനസംഖ്യയുടെ 64 ശതമാനവും കോവിഡിനെതിരെ പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തി.രാജ്യത്ത് 74 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.
ഈ നേട്ടം രാജ്യത്തിന്റെ വിജയമാണെന്ന് മാത്രമല്ല കോവിഡ്റെ മഹാമാരിയെ പ്രതിരോധിക്കുന്നത്തിലെ വിജയമാണെന്നും ദേശീയ വാക്സിനേഷൻ കാമ്പയിന്റെ വിജയത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമാണെന്നും ആരോഗ്യ, പ്രതിരോധ മന്ത്രി ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവായ്സ്, ആരോഗ്യ, പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവായ്സ് പറഞ്ഞു.