ആ നൂലിൽ ചെറുതായൊന്ന് വലിച്ചുപിടിച്ചാൽ മിനിറ്റുകൾ മണിക്കൂറാകും കുറച്ചുകൂടി വലിച്ചുപിടിച്ചാൽ മണിക്കൂറുകൾ ദിവസങ്ങളാകും
റോബിൻ ശർമ്മ എഴുതിയ ഫെരാരി വിറ്റ സാധു എന്ന കൃതിയിൽ
പീറ്ററെന്ന വിദ്യാർത്ഥിയെക്കുറിച്ചുള്ള കഥയുണ്ട്
പീറ്റർ ദിവാസ്വപ്നം കാണുക പതിവാണ്.
ക്‌ളാസ്സിലിരിക്കുമ്പോൾ പുറത്തുകളിക്കുന്നതിനെക്കുറിച്ച്
പുറത്തുകളിക്കുമ്പോൾ നീണ്ട അവധിക്കാലത്തെപ്പറ്റി
അങ്ങനെയങ്ങനെ..
ചുരുക്കത്തിൽ പീറ്ററിന് ജീവിക്കുന്ന നിമിഷങ്ങളേക്കാൾ പ്രധാനം
വരാനിരിക്കുന്ന സുന്ദരകാലങ്ങളാണ്.
അങ്ങനെയിരിക്കെ പീറ്ററിന് ഒരു മാന്ത്രിക നൂൽ കിട്ടുന്നു.
ആ നൂലിൽ ചെറുതായൊന്ന് വലിച്ചുപിടിച്ചാൽ
മിനിറ്റുകൾ മണിക്കൂറാകും
കുറച്ചുകൂടി വലിച്ചുപിടിച്ചാൽ
മണിക്കൂറുകൾ ദിവസങ്ങളാകും
ദിവസങ്ങൾ ആഴ്ചകളും ആഴ്ചകൾ മാസങ്ങളുമാകും
പീറ്റർ മാന്ത്രിക നൂൽ പരീക്ഷിച്ചു.
തുടർന്ന്, പീറ്റർ കുട്ടിയിൽ നിന്ന് കൗമാരപ്രായക്കാരനായി
കാമുകനായി
ഭർത്താവായി
അച്ഛനായി...
കാലം പോയി
ഒടുവിൽ?
സ്‌പെഷ്യൽ ന്യൂസ്
ആഘോഷിക്കപ്പെടുന്ന ചരമക്കുറിപ്പുകൾ