
ശരത് തന്റെ പത്തൊൻപതാം വയസ്സിലാണ് ആദ്യസിനിമയായ ‘ക്ഷണക്കത്ത്’ ചെയ്തതെന്ന് വിശ്വസിക്കാന്‍ സിനിമാ സംഗീത പ്രേമികൾക്ക് ഇന്നും പ്രയാസമാണ്.
ബുക്ക് റിവ്യൂ
ആത്മരാഗം - സംഗീത സംവിധായകൻ ശരത്തിന്റെ ജീവിതകഥ
വളരെ ചെറുപ്പത്തിൽതന്നെ സംഗീത സംവിധാന രംഗത്തെത്തുകയും മലയാളി ഒരിക്കലും മറക്കാത്ത ഒരുപിടി പാട്ടുകൾ മലയാളിക്കു സമ്മാനിച്ച പ്രതിഭ.
ബാല്യം, കൗമാരം, യൗവ്വനം, ഇടപഴകിയ മഹാരഥന്മാർ... അവരിൽ ബാലമുരളീകൃഷ്ണ, ഗാനഗന്ധർവ്വൻ യേശുദാസ് മുതൽ ബാല്യകാലഗുരുവായ നവാസണ്ണൻ വരെയുള്ള നിരവധി അളുകൾ, സിനിമാരംഗത്ത് താൻ നേരിടേണ്ടി വന്ന കയ്പ്പുള്ളതും മധുരമുള്ളതുമായ അനുഭവങ്ങൾ, നാം അടുത്തിടെ മാത്രം കണ്ടു പരിചയിച്ച റിയാലിറ്റി ഷോകളുടെ വിശേഷങ്ങൾ എല്ലാം.
ശരത് തന്റെ പത്തൊൻപതാം വയസ്സിലാണ് ആദ്യസിനിമയായ ‘ക്ഷണക്കത്ത്’ ചെയ്തതെന്ന് വിശ്വസിക്കാന്‍ സിനിമാ സംഗീത പ്രേമികൾക്ക് ഇന്നും പ്രയാസമാണ്. അത്രയ്ക്കും മനോഹരമായ ഗാനങ്ങളാണ് ക്ഷണക്കത്തിലേത്. ആദ്യസിനിമ കഴിഞ്ഞ് ചെറിയൊരു ഇടവേളയ്ക്ക് ശേഷമായിരുന്നു ശരത്തിന്റെ രണ്ടാമത്തെ സിനിമാ ശ്രമം. രാജീവ് കുമാർ തന്നെ സംവിധാനം ചെയ്ത ‘ഒറ്റയാൾ പട്ടാളം’ ആയിരുന്നു അത്. ഹംസധ്വനി രാഗത്തിൽ തന്നെ തയ്യാറാക്കിയ ‘മായാ മഞ്ചലിൽ ഇത് വഴിയേ പോകും തിങ്കളെ’ എന്ന ഗാനം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ‘മോഹനകല്യാണി’ എന്ന രാഗം ഈ ഗാനത്തിന്റെ പല്ലവി കഴിഞ്ഞ് വയലിനില്‍ ബിജിഎം ആയി ഉപയോഗിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.