![](https://mmo.aiircdn.com/265/600c13989ce16.jpg)
രാജ്യത്ത് ഇതുവരെയായി 57 കോടിയിലേറെ കോവിഡ് ടെസ്റ്റ് നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.
ഇന്ത്യയിൽ ഇന്നലെ 18,833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 2,46,687 ആയി. 203 ദിവസത്തെ കുറഞ്ഞ രോഗികളുടെ എണ്ണമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെയായി 57 കോടിയിലേറെ കോവിഡ് ടെസ്റ്റ് നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.
കോവാവാക്സ് വാക്സിന്റെ കുട്ടികളിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണം തുടരുകയാണ്. മുതിര്‍ന്നവര്‍ക്കുള്ള കോവാവാക്സ് വാക്സിന് നവംബറിലും കുട്ടികളുടേത് അടുത്തവര്‍ഷം ആദ്യവും പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.