ഇന്ത്യയിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി

ഇന്ത്യയിൽ കോവിഡ് നാലം തരംഗം ജൂൺ 22ഓടെ തുടങ്ങുമെന്ന് വിദഗ്ധർ

ഇന്ത്യയിൽ  കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ.  ഇന്നലെ  പതിനായിരത്തിൽ താഴെ പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  8,013 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിതരായി നിലവിൽ 1,02,601 പേരാണ് ചികിത്സയിലുള്ളത്.  119 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി.
അതേസമയം, ഇന്ത്യയിൽ കോവിഡ് നാലം തരംഗം ജൂൺ 22ഓടെ തുടങ്ങുമെന്ന് വിദഗ്ധർ. കാൺപൂർ ഐഐടിയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബർ 24 വരെ തരംഗം നീണ്ടുനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുന്നതിനിടെയാണ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വരുന്നത്. ആഗസ്ത് 15 മുതൽ 31 വരെ തരംഗം പാരമ്യത്തിലെത്തും എന്നാണു പ്രവചനം. എന്നാൽ എത്രത്തോളം രൂക്ഷമാകുമെന്നത് കോവിഡിന്റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

More from UAE