പുല്ലുചെത്താൻ പാടത്തേക്കിറങ്ങിയ ഹത്രാസിലെ പെൺകുട്ടി, കോവിഡ് ബാധിച്ച് ആംബുലൻസിൽ കയറിയ ആറന്മുളയിലെ പെൺകുട്ടി, ഉന്നാവിലെ, വാളയാറിലെ..............
'ഗുഡ് വാല്യൂസ് ഇല്ലാത്തതു കൊണ്ട്,
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ട്,
പെരുമാറ്റം ശരിയല്ലാത്തതു കൊണ്ട്,
ഫാഷനബ്ൾ വേഷങ്ങളിട്ട് പ്രലോഭിപ്പിക്കുന്നതു കൊണ്ട്..'
എന്തുകൊണ്ട് പീഡനങ്ങൾ അവർത്തിക്കപ്പെടുന്നുവെന്നതിന്റെ
ഉത്തരങ്ങളാണ്..
പുല്ലുചെത്താൻ പാടത്തേക്കിറങ്ങിയ ഹത്രാസിലെ പെൺകുട്ടി,
കോവിഡ് ബാധിച്ച് ആംബുലൻസിൽ കയറിയ ആറന്മുളയിലെ പെൺകുട്ടി,
ഉന്നാവിലെ, വാളയാറിലെ..............
ഈ പെൺകുട്ടികളൊക്കെ ഏതുവേഷം ധരിച്ചതിന്റെ പേരിലാണ്,
ഏതു പെരുമാറ്റത്തിന്റെ പേരിലാണ്,
ഏതു മൂല്യമില്ലായ്മയുടെ പേരിലാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്?
ഓരോ പതിനഞ്ചു മിനിട്ടിലും ഇന്ത്യയിൽ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നുവെന്നാണ്
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ട്.
പീഡിപ്പിക്കപ്പെടുന്നവരെ 'നല്ല പാഠം പഠിപ്പിക്കാൻ' ആളുണ്ട്.
പീഡിപ്പിച്ചവർക്കൊപ്പം പക്ഷം ചേരാനും
കക്ഷിരാഷ്ട്രീയം കളിക്കാനും ആളുണ്ട്.
ഈ അശ്ലീലം ഇങ്ങനെ തുടരുവോളം ഇതിനൊന്നും മാറ്റമുണ്ടാവില്ല
ഇന്ത്യയുടെ മകളെന്നല്ല
ഇന്ത്യ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്
ഇന്ത്യയുടെ നാവാണ് മുറിച്ചെടുക്കുന്നത്
ഇന്ത്യയെ തന്നെയാണ് രായ്ക്കുരായ്മാനം ദഹിപ്പിക്കുന്നത്.
സ്‌പെഷ്യൽ ന്യൂസ്
ഇന്ത്യയുടെ മകളല്ല ഇന്ത്യ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്