20 ബില്യൺ ദിർഹത്തിലേറെ സഹായം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ്
ഇന്ന് ലോക ജീവ കാരുണ്യ ദിനം. സാമൂഹ്യ ജീവിത പരിസരങ്ങളിൽ മനുഷ്യ ജീവൻ രക്ഷിക്കാൻ ജീവൻ സമർപ്പിച്ചവരെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദിനമാണിത്. ലോക ജീവ കാരുണ്യ ദിനത്തോടനുബന്ധിച്ചു യു എ ഇ രാജ്യത്തെ ജീവകരുണ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യം സ്ഥാപിതമായതിനു ശേഷം ഇതുവരെ 320 ബില്യൺ ദിർഹത്തിലേറെ സഹായം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത്. ജീവകാരുണ്യത്തിന്റെ പ്രസക്തിയേറുന്ന ഈ കാലഘട്ടത്തിൽ നിരവധി പേരെ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രചോദനം നൽകുന്നതാണ് ജീവകരുണ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചുകൊണ്ടുള്ള യു എ ഇ യുടെ പ്രഖ്യാപനം. ഐക്യ രാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം 2009 മുതലാണ് എല്ലാ വർഷവും ആഗസ്ത് 19 ലോക കാരുണ്യ ദിനമായി ആചരിക്കുന്നത്.