ക്രൈം സിൻഡിക്കേറ്റ് സംഘടന കമോറയുടെ കിംഗ്പിൻ എന്നറിയപ്പെടുന്ന റാഫേൽ ഇംപീരിയൽ, വലംകൈയായ റാഫേൽ മൗറിലോ എന്നിവരാണ് പിടിയിലായത്
ഇന്റർപോളിന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഇറ്റലി തിരഞ്ഞുകൊണ്ടിരിക്കുന്ന രണ്ട് പേരെ ദുബായ് പോലീസ് പിടികൂടി. ക്രൈം സിൻഡിക്കേറ്റ് സംഘടന കമോറയുടെ കിംഗ്പിൻ എന്നറിയപ്പെടുന്ന റാഫേൽ ഇംപീരിയൽ, വലംകൈയായ റാഫേൽ മൗറിലോ എന്നിവരാണ് പിടിയിലായത്. ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഉന്നത അന്വേഷണ സംഘമായിരുന്നു ഇവർക്ക് വേണ്ടിയുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നത്. വ്യാജ ഐഡന്റിറ്റിയുമായി ഒളിവിൽ കഴിയാനായിരുന്നു ഇവരുടെ ശ്രമമെന്ന് ദുബായ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.