ഉം അൽ ക്വയിനിൽ ട്രാഫിക് ഫൈനിൽ  50 % ഇളവ്

iStock [For illustration]

സെപ്തംബർ  5 മുതൽ സെപ്റ്റംബർ 9 വരെയാണ് ഇളവ്

ഉം അൽ ക്വയിനിൽ ട്രാഫിക് ഫൈനിൽ  50 % ഇളവ് പ്രഖ്യാപിച്ചു ഉം അൽ ക്വയ്‌ൻ പോലീസ്. സെപ്തംബർ  5 മുതൽ സെപ്റ്റംബർ 9 വരെയാണ് ഇളവ്. ഓഗസ്റ്റ് ഒന്നിന്  മുമ്പ് ചുമത്തിയ ഫൈനുകളിലും ഇളവ് ലഭിക്കും. അതേസമയം അപകടകരമായ രീതിയില്‍ വാഹനമോടിച്ചതും , കോവിഡ് മാനദണ്ഡൾ ലംഘിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങും ഉള്‍പ്പെടെ  ഗുരുതര നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ആനുകൂല്യം ലഭിക്കില്ല. യു എ ഇ യുടെ 50 ആം ദേശീയ ദിനത്തിന് മുന്നോടിയായാണ് പുതിയ ഉത്തരവെന്ന് അധികൃതർ അറിയിച്ചു. 

More from UAE