വാട്‌സ്ആപ്പിലൂടെ തട്ടിപ്പ് നടത്താന്‍ നീക്കം നടക്കുന്നതായുളള മുന്നറിയിപ്പാണ് എസ്ബിഐ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ പേരില്‍ വരുന്ന വാട്‌സ്ആപ്പ് കോളുകളെയും സന്ദേശങ്ങളെയും കരുതിയിരിക്കണമെന്നാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ മുന്നറിയിപ്പ് നൽകിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയാല്‍ തട്ടിപ്പിന് ഇരയാകേണ്ടി വരുമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കി. ഇത്തരം മാര്‍ഗങ്ങളിലൂടെ ഒരു വിവരവും ഉപഭോക്താവിന് ഔദ്യോഗികമായി കൈമാറുന്നില്ലെന്നും എസ്ബിഐ വിശദീകരിച്ചു.
വാട്‌സ്ആപ്പിലൂടെ തട്ടിപ്പ് നടത്താന്‍ നീക്കം നടക്കുന്നതായുളള മുന്നറിയിപ്പാണ് എസ്ബിഐ ട്വിറ്ററിലൂടെ പങ്കുവെച്ചത്. സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിന് ഇരയായി ഇളിഭ്യരാകാന്‍ ആരും അനുവദിക്കരുതെന്നും ട്വീറ്റില്‍ പറയുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതിന് ആനുപാതികമായി ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകളും വര്‍ധിച്ചുവരികയാണ്. ഇതില്‍ ജാഗ്രത വേണമെന്നും എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു.