ഇരുപത്തഞ്ചോളം രാജ്യങ്ങളിലാണ് മലയാളി വിദ്യാർഥികൾ പഠിക്കാനായി പോയിട്ടുള്ളത്.
സ്‌പെഷ്യൽ ന്യൂസ്
ഉപരിപഠനത്തിന് വിദേശത്തേക്ക്
കൊറോണയുടെ ആദ്യനാളുകളിൽ
വുഹാനിൽ നിന്ന്,
ഇപ്പോൾ യുക്രൈനിൽ നിന്ന്..
ഇത്രയധികം മലയാളികൾ
ലോകത്തിന്റെ പലഭാഗങ്ങളിൽ
ഉപരിപഠനത്തിലാണെന്ന്
നമ്മളറിയാൻ ഒരു വൈറസും
യുദ്ധവുമൊക്കെ വേണ്ടി വന്നു.
ഇരുപത്തഞ്ചോളം രാജ്യങ്ങളിലാണ്
മലയാളി വിദ്യാർഥികൾ പഠിക്കാനായി
പോയിട്ടുള്ളത്.
എന്തുകൊണ്ടാവും കാലാവസ്ഥ പോലും
അനുകൂലമല്ലാത്ത രാജ്യങ്ങളിൽ പോലും
നമ്മുടെ കുട്ടികൾ പഠനം നടത്താൻ തയ്യാറാവുന്നത്?