അലിഫ്, ടെറ പവലിയനുകളാണ് വീണ്ടും തുറക്കുന്നത്
എക്‌സ്‌പോ സിറ്റി ദുബായ് ഒക്ടോബറിലെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി ഏറ്റവും പ്രധാനപ്പെട്ട രണ്ട് പവലിയനുകൾ സെപ്റ്റംബർ 1ന് വീണ്ടും അതിഥികൾക്കായി തുറന്നു കൊടുക്കും.
അലിഫ്, ടെറ പവലിയനുകളാണ് വീണ്ടും തുറക്കുന്നത്. ഇത് എക്‌സ്‌പോ സിറ്റി ദുബായ് യാത്രയുടെ ആദ്യ അധ്യായമായി മാറുമെന്ന് സംഘാടകർ പറഞ്ഞു.
ഒരു പവലിയൻ സന്ദർശിക്കാൻ ഒരാൾക്ക് 50 ദിർഹമാണ് ടിക്കറ്റ് നിരക്ക്. സെപ്തംബർ 1 മുതൽ ഓൺലൈനിലോ എക്‌സ്‌പോ സിറ്റി ദുബായിലെ ബോക്‌സ് ഓഫീസുകളിലോ ടിക്കറ്റ് ലഭ്യമാകും.
ഗാർഡൻ ഇൻ ദി സ്‌കൈ സെപ്‌റ്റംബർ 1നാണു തുറക്കുക. ടിക്കറ്റ് നിരക്ക് 30 ദിർഹം.
12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കും പ്രവേശനം സൗജന്യമാണ്. രണ്ട് പവലിയനുകളും രാവിലെ 10:00 മുതൽ വൈകിട്ട് 6:00 വരെയും, ഗാർഡൻ ഇൻ ദി സ്‌കൈ 3:00 മുതൽ 6:00 വരെയും തുറന്നു പ്രവർത്തിക്കും . സെപ്റ്റംബർ 16 മുതൽ രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെയാണ് തുറക്കുക. അൽ വാസൽ പ്ലാസ, സറിയൽ വാട്ടർ ഫീച്ചർ, വിമൻസ് പവലിയൻ, വിഷൻ പവലിയൻ, എന്നിവയുൾപ്പെടെ മറ്റ് എക്‌സ്‌പോ പവിലിയനുകൾ ഒക്ടോബറിൽ തുറക്കും. ഈ വർഷാവസാനം, ഓപ്പർച്യുനിറ്റി പവലിയൻ എക്‌സ്‌പോ 2020 ദുബായ് മ്യൂസിയമായി മാറുമെന്നാണ് വിവരം.