![](https://mmo.aiircdn.com/265/60619413253cb.jpg)
നിയമം ലംഘിച്ചാൽ നടപടി നേരിടേണ്ടിവരും
എമർജൻസി ഹോട്ട് ലൈൻ നമ്പർ 999 കുട്ടികൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ അബുദാബി പോലീസ് താക്കീത് നൽകി. കൗമാരക്കാരും കുട്ടികളും ഹോട്ട്ലൈൻ നമ്പർ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പോലീസിന്റെ അടിയന്തര സേവനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കുട്ടികൾക്ക് രക്ഷകർത്താക്കൾ ബോധവൽക്കരണം നൽകണമെന്നാണ് നിർദ്ദേശം. നിയമം ലംഘിച്ചാൽ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.