കൊറോണയ്ക്ക് ഈ അസമത്വം ഒന്നുമില്ലായിരുന്നു. വൈറസ് കേറിപ്പിടിച്ചത് പണം നോക്കിയല്ല ലിംഗം നോക്കിയല്ല ആരോഗ്യം നോക്കിയല്ല വർഗ്ഗം നോക്കിയല്ല ഒന്നുമല്ല അതോടെ ലോകം ഒന്നാകെ പൊറുതിമുട്ടി
സാമ്പത്തിക അസമത്വം
ആരോഗ്യ അസമത്വം
ലിംഗ അസമത്വം
ഇങ്ങനെ പറഞ്ഞുപോയാൽ അതേയുള്ളൂ..
കൊറോണയ്ക്ക് ഈ അസമത്വം ഒന്നുമില്ലായിരുന്നു.
വൈറസ് കേറിപ്പിടിച്ചത് പണം നോക്കിയല്ല
ലിംഗം നോക്കിയല്ല
ആരോഗ്യം നോക്കിയല്ല
വർഗ്ഗം നോക്കിയല്ല
ഒന്നുമല്ല
അതോടെ ലോകം ഒന്നാകെ പൊറുതിമുട്ടി
ഇനിയിപ്പോൾ പരിഹാരം പ്രതിരോധ വാക്സിൻ മാത്രം
അതാണിപ്പോൾ അന്തിമ ഘട്ടത്തിൽ
ആർക്കൊക്കെ കിട്ടും വാക്സിൻ?
പ്രധാന ചോദ്യം
എല്ലാവർക്കുമെന്നാണോ ഉത്തരം.
എങ്കിലൊരു മറുചോദ്യം
കുടിവെള്ളം എല്ലാവർക്കും കിട്ടിയോ?
ശുദ്ധവായു എല്ലാവർക്കും ലഭ്യമാണോ?
ആരോഗ്യ പ്രതിരോധ വാക്സിനുകൾ?
പോഷകങ്ങൾ?
...........അങ്ങനെ അങ്ങനെ...
അപ്പോൾ പിന്നെ വാക്സിൻ എല്ലാവർക്കും കിട്ടുമോ?
സ്‌പെഷ്യൽ ന്യൂസ്
എല്ലാവർക്കും കിട്ടുമോ വാക്സിൻ?