ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം മാർച്ച് 25 മുതൽ 28 വരെയും ഏപ്രിൽ 7നും -9 നും വീണ്ടും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ
ഈ വർഷത്തെ ഏറ്റവും തിരക്കേറിയ യാത്രാ കാലയളവിനെ സ്വീകരിക്കാനൊരുങ്ങി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് .
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം മാർച്ച് 25 മുതൽ 28 വരെയും ഏപ്രിൽ 7നും -9 നും വീണ്ടും വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. അതിനാൽ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി സുഖകരമായ യാത്ര ഉറപ്പു വരുത്താൻ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയും അതെല്ലാം പാലിക്കുകയും വേണമെന്ന് ദുബായ് എയർപോർട്ടിലെ ടെർമിനൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എസ്സ അൽ ഷംസി അഭ്യർത്ഥിച്ചു.
വിമാനത്താവളത്തിനകത്തും പുറത്തുമുള്ള റോഡിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ ദുബായ് മെട്രോ ഉപയോഗിക്കണമെന്നു അധികൃതർ അഭ്യർത്ഥിച്ചു. മാത്രമല്ല 12 വയസ്സിന് മുകളിലുള്ള യാത്രക്കാർ പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴും പാസ്‌പോർട്ട് പരിശോധന വേഗത്തിലാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു .