![](https://mmo.aiircdn.com/265/6031f7711fc44.jpg)
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി-സി 51) റോക്കറ്റിൽ ബ്രസീലിൽനിന്നുള്ള ആമസോണിയ -1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ പിഎസ്എൽവി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി-സി 51) റോക്കറ്റിൽ ബ്രസീലിൽനിന്നുള്ള ആമസോണിയ -1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.
ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണമാണിത്. ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ – 1 ആണ് ഇത്തവണ വിക്ഷേപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും പിഎസ്എൽവി-സി 51 വഴി ബഹിരാകാശത്തെത്തും. സതീഷ് ധവാൻ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്.