
ഒമാന്റെ കര അതിർത്തികൾ ഇന്ന് മുതൽ ഒരാഴ്ച അടച്ചിടും.ഇന്ന് വൈകിട്ട് ആറുമണിക്കാണ് അതിർത്തി അടയ്ക്കുക.ഒമാൻ സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
ഒമാനിൽ സ്വദേശികളും വിദേശികളും ഒരു പോലെ കോവിഡ് പ്രതിരോധ നടപടികളിൽ അലംഭാവം വരുത്തുന്നതായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്.വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു