ഒരാഴ്ചയ്ക്കുള്ളിൽ 505 ദശലക്ഷം ദിർഹം സംഭാവനയായി സമാഹരിച്ച് മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്‌ൻ 

മികച്ച  പ്രതികരണമാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്‌ന് ലഭിച്ചത്

Mothers' Endowment campaign

 

പദ്ധതി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ 505 ദശലക്ഷം ദിർഹം സംഭാവനയായി സമാഹരിച്ച് മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പെയ്‌ൻ. അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായി, 1 ബില്യൺ എൻഡോവ്‌മെൻ്റ് ഫണ്ട് സ്ഥാപിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതാണ് പദ്ധതി. 

പ്രതീക്ഷയും മെച്ചപ്പെട്ട ജീവിതത്തിനുള്ള അവസരവുമാണ്  ആളുകൾക്ക് പദ്ധതി വാഗ്ദാനം ചെയുന്നത്.

ഈ വലിയ പ്രതികരണം മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആഗോള തലസ്ഥാനമെന്ന നിലയിൽ യുഎഇയുടെ പദവി ഉറപ്പിക്കാൻ സഹായിക്കുന്നുവെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിൻ്റെ (എംബിആർജിഐ) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.

വിശുദ്ധ റമദാൻ മാസത്തിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്  പദ്ധതി ഉദ്ഘാടനം ചെയ്തത്.

 വിദ്യാഭ്യാസത്തിൽ  പിന്നോക്കം നിൽക്കുന്ന സമൂഹത്തെ പിന്തുണയ്‌ക്കാൻ  മുന്നോട്ടു വരുന്നവർക്ക് അമ്മമാരെ ആദരിക്കാൻ അവരുടെ പേരിൽ സംഭാവന നല്കാൻ കഴിയുന്നതാണ് പദ്ധതി. 


 

More from UAE