ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാന് സജാസ് റഹ്മാന് എന്നിവര്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രമായി. ജെല്ലിക്കെട്ടിന്റെ സംവിധായകന് ലിജോ ജോസ് ആണ് മികച്ച സംവിധായകന്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, വികൃതി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി.
മികച്ച സ്വഭാവ നടനുള്ള പുരസ്കാരം കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ നേടിയെടുത്തു. വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായി. മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിക്കും ഹെലനിലെ പ്രകടനത്തിന് അന്നാ ബെന്നിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
ജനപ്രീതിയും കലാമേന്മയുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് മധു സി നാരായണന് സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് നേടിയെടുത്തു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകന് രതീഷ് പൊതുവാള് ആണ് മികച്ച നവാഗത സംവിധായകന്.
സുല്ല്, കള്ളനോട്ടം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച വാസുദേവ് സജീഷ് മാരാര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച ബാലതാരമായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാതറിന് ബിജി, ചിത്രം നാനി.
മികച്ച സിനിമ ലേഖനത്തിനുള്ള അവാര്‍ഡ് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച കോമാളി മേല്‍ക്കൈ നേടുന്ന കാലം, മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച മടമ്പള്ളിയിലെ മനോരോഗി എന്നിവ എഴുതിയ ബിബിന്‍ ചന്ദ്രന് ലഭിച്ചു. മികച്ച സിനിമാ ഗ്രന്ഥം പി കെ രാജശേഖന്റെ സിനിമാ സന്ദര്‍ഭങ്ങള്‍; സിനിമാ ശാലയും കേരളീയ പൊതുമണ്ഡലവും.
മറ്റ് അവാര്‍ഡുകള്‍
മികച്ച കഥാകൃത്ത്- ഷാഹുല്‍ അലിയാര്
മികച്ച ഛായാഗ്രാഹകന്‍- പ്രതാപ് പി നായര്‍-ഇടം, കെഞ്ചിര
തിരക്കഥാകൃത്ത്-റഹ്മാന് ബ്രദേഴ്സ് (ഷിനോയ് റഹ്മാന്, സജാസ് റഹ്മാന്- വാസന്തി)
തിരക്കഥ (അഡാപ്റ്റേഷന്) പി എഫ് റഫീഖ്- തൊട്ടപ്പന്
ഗാനരചയിതാവ്- സുജേഷ് ഹരി- പുലരിപ്പൂ പോലെ ചിരിച്ചു-സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ
സംഗീത സംവിധായകന്- സുശീന്‍ ശ്യാം- കുമ്പളങ്ങി നൈറ്റ്സ്
പശ്ചാത്ത്ല സംഗീതം- അജ്മല്‍ ഹസ്മുള്ള- വൃത്താകൃതിയിലുള്ള ചതുരം
ഗായകന്-നജീം അര്‍ഷാദ്
ഗായിക-മധുശ്രീ നാരായണന്
എഡിറ്റര്‍- കിരണ്‍ദാസ്-ഇഷ്ക്
കലാവസംധിയാകന്- ജ്യോതിഷ് ശങ്കര്‍- കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്
സിഗ്സൗണ്ട്- ഹരികുമാര്‍ മാധവന് നായര്‍ -നാനി
ശബ്ദമിശ്രണം-കണ്ണന് ഗണപതി-ജല്ലിക്കട്ട്
ശബ്ദരൂപ കല്പന-ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോവിന്ദ്-ഉണ്ട, ഇഷ്ക്
പ്രോസസിങ്-ലിജു-ഇടം
മേക്കപ്പ് മാന്‍- രഞ്ജിത് അമ്പാടി-ഹെലന്
വസ്ത്രാലങ്കാരം-അശോകന് ആലപ്പുഴ-കെഞ്ചിര
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷ വിഭാഗം)- വിനീത് രാധാകൃഷ്ണന്- ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
സ്ത്രീവിഭാഗം-ശ്രുതി രാമചന്ദ്രന് -കമല
നൃത്ത സംവിധാനം-ബൃന്ദ, പ്രസന്ന സുജിത്- മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം
ജനപ്രീതിയും കലാമേന്മയുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- കുമ്പളങ്ങി നൈറ്റ്സ്
സംവിധായകന്- മനു സി നാരായണന്
നവാഗത സംവിധായകന്- രതീഷ് പൊതുവാള്- ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്
മികച്ച കുട്ടികളുടെ ചിത്രം-നാനി
പ്രത്യേക ജൂറി അവാര്‍ഡ്
വിഎഫ്എക്സ്- സിദ്ധാര്‍ത്ഥ് പ്രിയദര്ശന്-മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
പ്രത്യേക ജൂറി പരാമര്‍ശം
സംഗീത സംവിധാനം- വി ദക്ഷിണ മൂര്‍ത്തി (മരണാനന്തര ബഹുമതി)
അഭിനയം- നിവന്‍ പോളി-മൂത്തോന്
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പോയ വര്‍ഷത്തെ മികച്ച സിനിമകളേയും അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും തെരഞ്ഞെടുത്തത്.