അബുദാബി ഗ്ലോബൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ സർവീസ് പ്രൊവൈഡറായ വൈസ് നുഖുദിന് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമങ്ങൾ ലംഘിച്ചതിന് 1.32 ദശലക്ഷം ദിർഹം പിഴ ചുമത്തി.
അബുദാബി ഗ്ലോബൽ മാർക്കറ്റിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ സർവീസ് പ്രൊവൈഡറായ വൈസ് നുഖുദിന് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധനിയമങ്ങൾ ലംഘിച്ചതിന് 1.32 ദശലക്ഷം ദിർഹം പിഴ ചുമത്തി.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ ഫണ്ടിന്റെയും സാമ്പത്തിൻെറയും ഉറവിടം തിരിച്ചറിയുന്നതിലും പരിശോധിക്കുന്നതിലും വൈസ് നുഖുദ് പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ.
ഉപഭോക്താവുമായി ഒരു ബിസിനസ് ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും കസ്റ്റമർ ഡ്യൂ ഡിലിജൻസും സ്ഥാപനം നടത്തിയില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
എഫ്‌എസ്‌ആർഎയുടെ കണ്ടെത്തലുകൾ വൈസ് നുഖുദ് ശരിവച്ചതോടെ മൊത്തം പിഴയായ 1.65 മില്യൺ ദിർഹത്തിൽ 20 ശതമാനം കിഴിവ് ലഭിക്കുമെന്നാണ് വിവരം. പ്രശ്നങ്ങൾ പരിഹരിക്കരിക്കാനുള്ള നടപടികളും സ്വീകരിക്കും.