ഇന്നിപ്പോൾ 5 g യെ ആവേശപൂർവം സ്വീകരിക്കുന്ന തിരക്കിലാണ് നമ്മൾ എന്നു വച്ചാൽ, കൊച്ചുബാവ ആ കഥ എഴുതുമ്പോൾ കണ്ണുകൾ സ്മാർട്ട് ഡിവൈസുകളെ കാമിച്ചു തുടങ്ങിയിരുന്നില്ല
കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുമ്പോൾ
നെറ്റ്‌വർക്കിന്റെ ഒന്നാം തലമുറയോ രണ്ടാം തലമുറയോ
മാത്രമേ എത്തിയിട്ടുള്ളൂ.
ഇന്നിപ്പോൾ 5 g യെ ആവേശപൂർവം സ്വീകരിക്കുന്ന തിരക്കിലാണ് നമ്മൾ
എന്നു വച്ചാൽ, കൊച്ചുബാവ ആ കഥ എഴുതുമ്പോൾ
കണ്ണുകൾ സ്മാർട്ട് ഡിവൈസുകളെ കാമിച്ചു തുടങ്ങിയിരുന്നില്ല
വിരലുകൾ സ്മാർട്ട് ടച്ചുകളെ, ഇന്നത്തെപ്പോലെ, ഇക്കിളിപ്പെടുത്തിയിരുന്നില്ല.
പക്ഷെ കൊച്ചുബാവ ഇങ്ങനെ എഴുതി,
''അല്ലെങ്കിലും നമ്മളെത്ര തടഞ്ഞാലും
നമുക്ക് ശേഷമിവിടെ കമ്പ്യൂട്ടർ മക്കളുടെ സമൂഹമായിരിക്കും വരിക''
അവർക്ക് വലിയ ആവശ്യങ്ങളൊന്നുമുണ്ടായിരിക്കില്ല
അപ്പോൾ തന്നെ അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരിക്കില്ല.
സ്നേഹശൂന്യതയെപ്പറ്റിയുള്ള പരാതികളോ
സ്നേഹം തന്നെയോ ഉണ്ടായിരിക്കില്ല.
ക്രയവിക്രയങ്ങളില്ലാത്തതിനാൽ സ്നേഹത്തെപ്രതിയുള്ള
മുൻതൂക്കവും പിൻതൂക്കവും ഉണ്ടായിരിക്കില്ല''
ദീർഘകാലം പ്രവാസിയായിരുന്ന കൊച്ചുബാവ പറഞ്ഞ കഥകളിൽ
കൂടുതലും സ്നേഹത്തെക്കുറിച്ച്
സ്നേഹനിരാസത്തെക്കുറിച്ച്
ദയാരാഹിത്യത്തെക്കുറിച്ച് ആവാനുള്ള കാരണമെന്താവും?
സ്‌പെഷ്യൽ ന്യൂസ്
കാലത്തിനു മുമ്പേ സഞ്ചരിച്ച കഥകൾ