![](https://mmo.aiircdn.com/265/5f6c419138701.jpg)
കുഞ്ഞു പെൻഗ്വിന്റെ കഥയാണിത്. പിറന്നുവീണ ആദ്യ ആഴ്ചകളിൽ ഒരു ചെറിയ ഇരുണ്ട ഇടമാണ് കുഞ്ഞുപെൻഗ്വിന്റെ ലോകം പിന്നീടൊരു ദിവസം 'അമ്മ പെൻഗ്വിൻ പറയുന്നു,
കുഞ്ഞു പെൻഗ്വിന്റെ കഥയാണിത്.
പിറന്നുവീണ ആദ്യ ആഴ്ചകളിൽ ഒരു ചെറിയ ഇരുണ്ട ഇടമാണ്
കുഞ്ഞുപെൻഗ്വിന്റെ ലോകം
പിന്നീടൊരു ദിവസം 'അമ്മ പെൻഗ്വിൻ പറയുന്നു,
''കുഞ്ഞേ സമയമായി''
എന്തിനാമ്മേ എന്നു കുഞ്ഞു പെൻഗ്വിൻ.
''പുറത്തേക്കിറങ്ങാൻ
ലോകം കാണാൻ
കടലിൽ നീന്താൻ
മീൻ പിടിക്കാൻ'' എന്നമ്മ.
''അയ്യോ അമ്മേ എനിക്ക് പേടിയാണ്..
അവിടെയുള്ള ജീവികൾ എന്നെ പിടിക്കും
കടിച്ചു തിന്നും,
ഞാനിവിടെ സുരക്ഷിതമായിരിക്കാം''
'അമ്മ പെൻഗ്വിൻ പറഞ്ഞു,
''അതുപറ്റില്ലല്ലോ കുഞ്ഞേ
ഇങ്ങനെ അടച്ചുമൂടിയിരിക്കാൻ നമുക്ക് കഴിയില്ലല്ലോ
ലോകം കാണണം
കടലിലിറങ്ങണം
ഇരപിടിക്കണം
ജീവിക്കണം''
സ്പെഷ്യൽ ന്യൂസ്
കുഞ്ഞോളുടെ ലോകം