
കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിക്ക് നികുതി ഇളവ് നല്‍കും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം കൂടി നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റിൽ പ്രവാസി ഇന്ത്യക്കാരുടെ ഇരട്ടനികുതി ഒഴിവാക്കി. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാകും. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിക്ക് നികുതി ഇളവ് നല്‍കും. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം കൂടി നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പറഞ്ഞു.
ഭവന നിര്‍മ്മാണ മേഖലയുടെ ഉണര്വിന് ബജറ്റില്‍ പ്രഖ്യാപനം. ചെലവ് കുറഞ്ഞ വീട് നിര്‍മ്മിക്കുന്നതിന് നല്കി വരുന്ന ഇളവുകള്‍ തുടരും. ചെലവ് കുറഞ്ഞ വീട് നിര്‍മ്മിക്കുന്നതിന് എടുത്ത വായ്പയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ഇളവ് അനുവദിച്ചത് ഒരു വര്‍ഷം കൂടി തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. മൊബൈല്‍ ഫോണിന്റെ ഘടക ഉല്‍പ്പന്നങ്ങള്‍ക്ക് നല്കി വരുന്ന ഇളവുകള്‍ അവസാനിപ്പിക്കും. ഇതോടെ മൊബൈല്‍ ഫോണിന്റെ വില കൂടും.