കേരളത്തിൽ കൊവിഡ് പുനരധിവാസ പാക്കേജ്

സംസ്ഥാനത്ത് അതിദാരിദ്ര്യ ലഘൂകരണത്തിനുള്ള വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.

കേരളത്തിൽ കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കി വച്ചു. ഇതിന് പുറമെ, കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി ‘വിശപ്പ് രഹിത ബാല്യം’ പദ്ധതിക്ക് 61.5 കോടി രൂപയ വകയിരുത്തി. അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും.
ഇടുക്കി ജില്ലയിൽ ചിൽഡ്രൻസ് ഹോമും ആരംഭിക്കും. ഇതിനായി 1.3 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സ് വിഭാഗങ്ങൾക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 സ്‌കീമുകൾ ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനത്ത് അതിദാരിദ്ര്യ ലഘൂകരണത്തിനുള്ള വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു.
നിരാലംബരായ അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിനുള്ള പദ്ധതി സംസ്ഥാനത്തെ 64,352 കുടുംബങ്ങള്‍ ഗുണഭോക്താക്കളാണ്. അതിദാരിദ്ര്യത്തില്‍ കഴിയുന്ന ഈ കുടുംബങ്ങളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള കുടുംബാധിഷ്ഠിത മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതാണ്.
പ്രദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച വികസന ഫണ്ട് വിഹിതം കൂടി പ്രയോജനപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 100 കോടിയും അനുവദിക്കുന്നുണ്ട്.

 

More from UAE