യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയാണ് ഫൈനുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ പട്ടിക പുറത്തിറക്കിയത്.
യുഎഇയിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ തുടർന്നും കനത്ത പിഴ ഈടാക്കും. ചട്ടം ലംഘിച്ചാൽ ഈടാക്കുന്ന പിഴയുടെ പട്ടിക പുതുക്കി. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയാണ് ഫൈനുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ പട്ടിക പുറത്തിറക്കിയത്.
- ഹോം ക്വാറന്റൈൻ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുന്നതിനോടൊപ്പം, കോവിഡ് സുരക്ഷാ സംവിധാനങ്ങളുള്ള പ്രദേശങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ 5,000 ദിർഹം പിഴ ഈടാക്കും.
- മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരിക്കുന്ന ഡ്രൈവർമാരിൽ നിന്ന് 10,000 ദിർഹം പിഴ ഈടാക്കും . ഇതിനു മുറമെ ഒരു മാസം വാഹനം പിടിച്ചിടുകയും ചെയ്യും.
- യുഎഇയിലെ വിവിധ സ്ഥാപനങ്ങൾ കമ്പനികൾ എന്നിവ തൊഴിലാളികളിലും സേവന ദാതാക്കളിലും പിസിആർ പരിശോധനകൾ നടത്തുന്നതിൽ പരാജയപ്പെട്ടാൽ കുറഞ്ഞത് 10,000 ദിർഹമെങ്കിലും പിഴ ഈടാക്കും. മാത്രമല്ല കോവിഡ് പോസിറ്റീവ് കേസിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാതിരുന്നാൽ 20,000 ദിർഹമാണ് പിഴ.
- കോവിഡ് ബാധിച്ച വ്യക്തിയുടെ എല്ലാ ചികിത്സാ ചെലവുകളും സ്ഥാപനം വഹിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
- ജുഡീഷ്യൽ ഓഫീസർമാരുടെ ഉത്തരവുകൾ അവഗണിച്ചാൽ 10,000 ദിർഹമാണ് പിഴ.
- രാജ്യത്തെ പൗരന്മാരും താമസക്കാരും നിയമം അനുസരിക്കണമെന്നും കോവിഡ് മുൻകരുതൽ നടപടികളും ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച തീരുമാനങ്ങളും തുടർന്നും പാലിക്കണമെന്നും അറ്റോർണി ജനറൽ ഓഫീസ് അഭ്യർത്ഥിച്ചു.