
25 പ്രമുഖ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനം കരസ്ഥമാക്കി
കോവിഡിനെതിരെ ഏറ്റവും മികച്ച പ്രധിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ച നഗരങ്ങളിൽ അബുദാബിക്ക് ഒന്നാം സ്ഥാനം. ലണ്ടൻ ആസ്ഥാനമായ അനലിറ്റിക്സ് കൺസോർഷ്യം , ഡീപ് നോളഡ്ജ് ഗ്രൂപ്പ് എന്നിവയുടെ റിപ്പോർട്ട് അനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട 25 പ്രമുഖ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോവിഡിനെ നേരിടാൻ മികച്ച ഗവേഷണ വികസന ശ്രമങ്ങൾക്കാണ് അബുദബി നേതൃത്വം നൽകിയത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകുകയും വൈറസിനെ നേരിടാൻ ശാസ്ത്രീയപരമായ ഇടപെടലുകളും നടത്താൻ അബുദാബിക്ക് സാധിച്ചു.