
33 ഷോപ്പുകൾക്ക് താക്കീത് നൽകി
കോവിഡ് പ്രോടോകോൾ ലംഘിച്ചതിനെത്തുടർന്ന് ദുബായിൽ മൂന്ന് ഷോപ്പുകൾ കൂടി അടച്ചു പൂട്ടി. സൂഖ് അൽ കബീർ , അൽ റിഗ്ഗ, കരാമ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് ഷോപ്പുകൾ അടച്ചത്. അനിയന്ത്രിത തിരക്കാണ് ഒരു ഷോപ്പ് പൂട്ടാൻ കാരണം. വ്യക്തിഗത ശുചിത്വ നടപടികൾ ലംഘിച്ചതാണ് മറ്റൊരു കാരണം. കൂടുതൽ പരിശോധനകളിൽ 33 ഷോപ്പുകൾക്ക് താക്കീത് നൽകി. 98 ശതമാനം സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.