കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,956 പേര്‍ക്കാണ് രോഗ മുക്തി. 197 പേര്‍ മരിച്ചു.
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,956 പേര്‍ക്കാണ് രോഗ മുക്തി. 197 പേര്‍ മരിച്ചു.
ഇതോടെ ആകെ രോഗികളുടെ എണ്ണം 1,15,99,130 ആയി. 1,11,30,288 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 3,09,087 ആക്ടീവ് കേസുകള്‍. ആകെ മരണം 1,59,755.
മഹാരാഷ്ട്രയിൽ സാഹര്യം സങ്കീർണ്ണമാണ്. തിരക്കേറിയ ഇടങ്ങളിൽ ക്രമരഹിതമായ കൊവിഡ് പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകി. മുംബൈയിൽ നാളെ മുതൽ ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ഇന്നു മുതൽ എല്ലാ ഞായറാഴ്ചയും ലോക്ക്ഡൗൺ ഏർപ്പെടുത്തി. ഇൻഡോർ, ഭോപ്പാൽ, ജബൽപൂർ എന്നീ നഗരങ്ങളിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. അതേസമയം രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 4 കോടി 46 ലക്ഷം കടന്നു.