![](https://mmo.aiircdn.com/265/604e2c9228da8.jpg)
സുരക്ഷാ പ്രോട്ടോക്കോളുകൾ ഓഗസ്റ്റ് 31 വരെ നീട്ടുകയും ചെയ്തു.
റാസ് അൽ ഖൈമയിൽ കോവിഡ് സുരക്ഷാ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കും.
കോവിഡ് ജാബുകൾ ലഭിച്ചവർക്കും വാക്സിൻ ട്രയലിൽ പങ്കെടുത്തവർക്കും മാത്രമാണ് പൊതു പരിപാടികളിൽ പങ്കെടുക്കാൻ അനുമതി. കായിക, സാമൂഹിക, സാംസ്കാരിക പരിപാടികൾ ഇതിൽ ഉൾപ്പെടുമെന്ന് റാസ് അൽ ഖൈമ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. പൊതു പരിപാടികളിൽ പങ്കെടുക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് പിസിആർ പരിശോധന ഫലം ഹാജരാക്കണം.
കൂടാതെ വാക്സിനേഷൻ വിശദാംശങ്ങൾ അൽ ഹോസ്ൻ ആപ്പിൽ അപ്ഡേറ്റ് ചെയ്യണമെന്നും അതോറിറ്റി വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനായി സുരക്ഷാ പ്രോട്ടോക്കോളുകൾ ഓഗസ്റ്റ് 31 വരെ നീട്ടുകയും ചെയ്തു. ബീച്ചുകളിലേക്കും പാർക്കുകളിലേക്കുമുള്ള പ്രവേശനം 70 ശതമാനം പേർക്ക് മാത്രമായി പരിമിതപ്പെടുത്തി.പൊതുഗതാഗതം, സിനിമാ, വിനോദ പരിപാടികൾ, ഫിറ്റ്നസ് സെന്ററുകളും ജിമ്മുകളും, ഹോട്ടൽ നീന്തൽക്കുളങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലേക്ക് 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം.
ഷോപ്പിംഗ് മാളുകളിൽ 60 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശിക്കാൻ സാധിക്കൂ.
റെസ്റ്റോറന്റുകളിലും കഫെകളിലും ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെഴുള്ളവർ 2 മീറ്റർ ദൂരം അകലം പാലിക്കണം. കൂടാതെ കുടുംബ സംഗമങ്ങൾ ,വിവാഹങ്ങൾ തുടങ്ങിയ ഇവന്റുകളിൽ പ്രവേശനം 10 ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ശവസംസ്കാര ചടങ്ങുകൾക്ക് പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി.