ക്രിസ്മസ് ആശംസകൾ അറിയിച്ച് യു.എ.ഇ പ്രസിഡൻ്റ്

file

ക്രിസ്മസ് ആഘോഷിക്കുന്നവർക്ക് ആശംസകൾ നേർന്ന് യു.എ.ഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

"യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ഞാൻ അനുഗ്രഹീതമായ ക്രിസ്തുമസ് ആശംസിക്കുന്നു, എന്നാണ് അദ്ദേഹം X- ല് കുറിച്ചത്.

ഈ സീസൺ "നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും" ഐക്യവും സമൃദ്ധിയും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.

യു.എ.ഇ. വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ-മും ക്രിസ്മസ് ആശംസകള് നേര്ന്നു.

 "ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ, എന്നാണ് അദ്ദേഹം X- ല് കുറിച്ചത്.

ലോകം സമാധാനത്തിലും ഐക്യത്തിലും ആയിരിക്കട്ടെ. എല്ലാവരും നന്മയിലും സമൃദ്ധിയിലും ആയിരിക്കട്ടെ" എന്നും അദ്ദേഹം കുറിച്ചു.

യു.എ.യിലെ മറ്റ് ഭരണാധികാരികളും ക്രിസ്മസ് ആശംസകൾ അറിയിച്ചു.

More from UAE