ആദ്യ ഘട്ടത്തിൽ കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 15 വയസുമുതൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുന്നത്.
കേരളത്തിൽ കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ തുടങ്ങി. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷനാണ് ആരംഭിച്ചത്. കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്‌സിനേഷൻ നടക്കുക.
ആദ്യ ഘട്ടത്തിൽ കോവാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 15 വയസുമുതൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുന്നത്. ജനുവരി 10 വരെ ബുധനാഴ്‌ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വാക്‌സിനേഷൻ കേന്ദ്രങ്ങൾ രാവിലെ 9 മണിമുതൽ അഞ്ച് മണിവരെ പ്രവർത്തിക്കും.
കുട്ടികളുടെ പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കോവാക്‌സിൻ മാത്രമാകും നൽകുക. ജനറൽ/ജില്ലാ/താലൂക്ക്/സിഎച്ച്‌സി എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ഉണ്ടായിരിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ വാക്‌സിനേഷൻ ഉണ്ടാകൂ