
രാവിലെ 7.30 മുതൽ 10.30 വരെ പാത അടച്ചിടും
ഖോർഫക്കാൻ സ്ട്രീറ്റ് നാളെ താൽക്കാലികമായി അടച്ചിടും. രാവിലെ 7.30 മുതൽ 10.30 വരെ പാത അടച്ചിടുമെന്ന് ഷാർജ അതോറിറ്റി അറിയിച്ചു. ഖോർഫക്കാനിലേക്കുള്ള എമിറേറ്റ്സ് റോഡ് അൽ ബറാഷി മുതൽ അടച്ചിടുമെന്നാണ് അറിയിപ്പ്. വാഹനമോടിക്കുന്നവർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.