അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ യുഎഇ അംബാസഡറും അറബ് രാജ്യങ്ങളുടെ ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഹെർ എക്സലൻസി മറിയം അൽ കാബിയാണ് കൂട്ടായ നടപടിക്ക് ആഹ്വാനം ചെയ്തത്.
ഗാസ മുനമ്പിൽ വെടിനിർത്തൽ നടപ്പിലാക്കാനുള്ള സംയുക്ത ശ്രമങ്ങൾ ശക്തമാക്കണമെന്ന്
അറബ് ലീഗ് കൗൺസിൽ സെഷനിൽ യു എ ഇ ആവശ്യപ്പെട്ടു.ഗാസയിലെ ഭീതിയുളവാക്കുന്ന മാനുഷിക സാഹചര്യം ചൂണ്ടിക്കാട്ടി അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ യുഎഇ അംബാസഡറും അറബ് രാജ്യങ്ങളുടെ ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഹെർ എക്സലൻസി മറിയം അൽ കാബിയാണ് കൂട്ടായ നടപടിക്ക് ആഹ്വാനം ചെയ്തത്.
ഉടൻ വെടി നിർത്തൽ നടപ്പിലാക്കുക, നിയമ തീരുമാനങ്ങൾ പാലിക്കുക, സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക, സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും അടിയന്തിരമായി മാനുഷികവും ദുരിതാശ്വാസ സഹായവും നൽകുക എന്നിങ്ങനെ സംയുക്ത ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടതിന്റെ ആവശ്യകത മറിയം അൽ കാബി ഊന്നിപ്പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ സുരക്ഷിതമാക്കുന്നതുൾപ്പെടെ നയതന്ത്ര ചർച്ചകൾക്കും മാനുഷിക സംരംഭങ്ങൾക്കും ഒപ്പമാണ് യു.എ.ഇ നിലകൊള്ളുന്നത്. യുദ്ധത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യസഹായം നൽകുന്നതിനായി ഫീൽഡ് ഹോസ്പിറ്റലുകളുടെ നിർമ്മാണം പോലുള്ള സുപ്രധാന പദ്ധതികൾ നടപ്പിലാക്കിയതിനോടൊപ്പം ഗാസയിലേക്ക് 26,000 ടൺ അടിയന്തര സാമഗ്രികൾ യുഎഇ അയച്ചിട്ടുണ്ട്.