ഗാസയിൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികളെ സഹായിക്കാൻ മാനുഷിക കാമ്പയിൻ ആരംഭിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീനികളെ സഹായിക്കാൻ ആരംഭിക്കുന്ന 'കംപാഷൻ ഫോർ ഗാസ' കാമ്പയിന്റെ ഭാഗമായി, ജീവകാരുണ്യ സംഘടനകൾ, സന്നദ്ധ കേന്ദ്രങ്ങൾ, സ്വകാര്യ മേഖല എന്നിവയെ ഏകോപിപ്പിച്ച് സഹായത്തിനും ദുരിതാശ്വാസ പാക്കേജുകൾക്കുമായി കളക്ഷൻ സെന്ററുകൾ സ്ഥാപിക്കും.
ഏറ്റവും ദുർബലരായ വിഭാഗങ്ങളുടെ, പ്രത്യേകിച്ച് കുട്ടികളുടേയും കുടുംബങ്ങളുടേയും ദുരിതം ലഘൂകരിക്കുന്നതിന് ദുരിതാശ്വാസ സാമഗ്രികളും അവശ്യസാധനങ്ങളും നൽകുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.
എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ മേൽനോട്ടത്തിൽ ഞായറാഴ്ച അബുദാബിയിലെ മിനാ സായിദ് പോർട്ട് ഹാളിൽ ക്യാമ്പയിൻ ആരംഭിക്കും.
പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും.