ഗാസയിൽ ഏറ്റവും വലിയ മാനുഷിക സഹായവുമായി യു എ ഇ

AFP

ഓപ്പറേഷൻ ബേർഡ്‌സ് ഓഫ് ഗുഡ്‌നസ് എന്നതിൻ്റെ ഭാഗമായി മൊത്തം 90 ടൺ സഹായമാണ് യു എ ഇ അയച്ചത്.

വടക്കൻ ഗാസയിലേക്ക്  തങ്ങളുടെ ഏറ്റവും വലിയ മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും നൽകി  യുഎഇ. ഈജിപ്തുമായി സഹകരിച്ച് ഓപ്പറേഷൻ ബേർഡ്‌സ് ഓഫ് ഗുഡ്‌നസ് എന്നതിൻ്റെ ഭാഗമായി മൊത്തം 90 ടൺ സഹായമാണ് യു എ ഇ അയച്ചത്. മൂന്ന് വിമാനങ്ങളാണ്  ഓപ്പറേഷനിൽ ഉപയോഗിച്ചത്. വടക്കൻ ഗാസ മുനമ്പിലെ ഒറ്റപ്പെട്ടതും ആക്സസ് ചെയ്യാനാകാത്തതുമായ പ്രദേശങ്ങളിലാണ് സഹായം എത്തിച്ചത്. 

ഗവൺമെൻ്റ്, ചാരിറ്റി പങ്കാളിത്തം വഴി ഗാസ മുനമ്പിനെ പിന്തുണയ്ക്കാൻ റമദാനിൽ യുഎഇ വലിയ ശ്രമങ്ങളാണ് നടത്തുന്നത് . ഈ ആഴ്ച ആദ്യം യു.എ.ഇ.യും ജോർദാനും സംയുക്തമായി ഭക്ഷ്യസഹായ വിതരണം നടത്തിയിരുന്നു.

More from UAE