ഗാസയിൽ നിന്നുള്ള കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റി മേക്ക്-എ-വിഷ് ഫൗണ്ടേഷൻ

wam

എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി  സഹകരിച്ചാണ് കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റിയത്

യുഎഇയിൽ  ഗാസയിൽ നിന്നുള്ള 21 രോഗികളായ കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റി  മേക്ക്-എ-വിഷ് ഫൗണ്ടേഷൻ. എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി  സഹകരിച്ചാണ് കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റിയത്.  ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ കാർട്ടൂൺ കഥാപാത്രങ്ങളും മാജിക് ഷോകളും ഉൾക്കൊള്ളുന്ന ഒരു പ്രത്യേക പരിപാടി  ഫൗണ്ടേഷൻ സംഘടിപ്പിച്ചു. കുട്ടികളുടെ ആഗ്രഹങ്ങൾ നടപ്പിലാക്കുക എന്നത് മാത്രമല്ല,മാനുഷിക ലക്ഷ്യങ്ങളോടുള്ള യുഎഇയുടെ അർപ്പണബോധവും ആവശ്യമുള്ളവർക്കുള്ള പിന്തുണയും ഈ പ്രവർത്തികൾ ചൂണ്ടിക്കാണിക്കുന്നു എന്ന് 
എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയുടെ ഔദ്യോഗിക വക്താവ് മുബാറക് അൽ-ഖഹ്താനി പറഞ്ഞു. 

ഗാസയിൽ നിന്നുള്ള കുട്ടികളും അവരുടെ അമ്മമാരും യുഎഇയുടെ ഉദാരമായ ആതിഥ്യത്തിനും സുരക്ഷയ്ക്കും നന്ദി അറിയിച്ചു .  മേക്ക്-എ-വിഷ് ഫൗണ്ടേഷനും ഹ്യൂമാനിറ്റേറിയൻ സിറ്റിയുടെ സംഘാടകർക്കും അവർ നന്ദി പറഞ്ഞു.

യു.എ.ഇ.യുടെ ദീർഘകാല മാനുഷിക പാരമ്പര്യത്തിന് അനുസൃതമായി തങ്ങളുടെ സഹോദരീസഹോദരന്മാരെ പിന്തുണച്ച് , കുട്ടികളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മേക്ക്-എ-വിഷ് ഫൗണ്ടേഷൻ യുഎഇ സിഇഒ ഹാനി അൽ സുബൈദി പറഞ്ഞു.  ഈ ദുഷ്‌കരമായ സമയത്ത് അവരുടെ ഹൃദയങ്ങളിൽ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും ജ്വലിപ്പിക്കുകയും അവർ ദീർഘകാലം ആഗ്രഹിച്ചിരുന്ന സന്തോഷം നൽകുകയും ചെയ്യുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

More from UAE