2025-ൽ ഏകദേശം 42 ബില്യൺ ദിർഹത്തിൻ്റെ പൊതു ബജറ്റിന് ഷാർജ അംഗീകാരം നൽകി.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറേറ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അനുമതി നൽകി.
ഏകദേശം 42 ബില്യൺ ദിർഹത്തിൻ്റെ പൊതു ബജറ്റിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.
ഉയർന്ന ജീവിത നിലവാരവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിനൊപ്പം സാമ്പത്തിക സുസ്ഥിരത കൈവരിക്കുക എന്നതാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.
2024-നെ അപേക്ഷിച്ച് ചെലവുകൾ 2 ശതമാനം വർദ്ധിക്കുമെന്നാണ് ബജറ്റ് നല്കുന്ന സൂചന.