
മെട്രോ റെഡ് ഗ്രീൻ ലൈനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5.00 മുതൽ പുലർച്ച 1.15 വരെ സേവനം നടത്തും.
ജനുവരി 3 മുതൽ ദുബായ് മെട്രോ സമയത്തിൽ മാറ്റം വരുത്തി റോഡ് ഗതാഗത വകുപ്പ്. മെട്രോ റെഡ് ഗ്രീൻ ലൈനുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 5.00 മുതൽ പുലർച്ച 1.15 വരെ സേവനം നടത്തും. വെള്ളി , ശനി ദിവസങ്ങളിൽ രാവിലെ 5.00 മുതൽ പുലർച്ച 2.15 വരെ യും ഞായറാഴ്ച രാവിലെ 8.00 മുതൽ പുലർച്ച 1.15 വരെയും മെട്രോ സേവനം ലഭിക്കും.
ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6.00 ന് തുടങ്ങി പുലർച്ച 1.00 മണി വരെ സേവനം നടത്തും. എന്നാൽ ഞായറാഴ്ച രാവിലെ 9.00 മുതൽ പുലർച്ച 1.00 മണിവരെ ട്രാം പ്രവർത്തിക്കും.
അതെ സമയം നിലവിലെ പൈഡ് പബ്ലിക് പാർക്കിംഗ് സിസ്റ്റവും വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമുള്ള സൗജന്യ പാർക്കിങ്ങും മാറ്റമില്ലാതെ തുടരും.